ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് നടി അനശ്വര രാജന്. വിവാദങ്ങളില്‍ ഏറ്റവും മോശമായ അനുഭവങ്ങളിലൂടെയാണ് തന്റെ കുടുംബം കടന്നുപോകുന്നതെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനശ്വര പറഞ്ഞു. ബോള്‍ഡ് ആയി പുറത്തു നിന്നു നോക്കുന്നവര്‍ക്കു തോന്നും.
‘യെസ് വീ ഹാവ് ലെഗ്സ്’ വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിനു ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ‘ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ അനശ്വര ഇതു ചെയ്തത്.’ ചേച്ചിയോടു ചോദിക്കുന്നു ‘അനുജത്തിക്കു വേണ്ടതു പറഞ്ഞുകൊടുത്തു കൂടേ..’
ഇന്നു ഷോര്‍ട്സ് ഇടുന്നത് എനിക്കൊരു ‘ബിഗ് ഡീല്‍’ അല്ല. ‘എന്തു പറഞ്ഞാലും കുഴപ്പമില്ല’ എന്ന തലത്തിലേക്കു വളര്‍ന്നു. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണു ഞാന്‍. ചില അവസരങ്ങളില്‍ വളരെ കംഫര്‍ട്ടബിള്‍ ആയ വസ്ത്രമാണെങ്കിലും ഷോര്‍ട്സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. വിവാദത്തിനു ശേഷമാണു ധൈര്യം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക