വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ. എല്ലാ കറികളിലും ഒരു നുള്ള് മഞ്ഞൾ എങ്കിലും ചേർക്കുന്നത് നമ്മുടെ ശീലമാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയ മഞ്ഞൾ വിവിധ രോഗങ്ങൾ തടയുന്നതിനുള്ള ഒരു ഔഷധം കൂടിയാണ്.
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ ഹൃദ്രോഗം, ക്യാൻസർ, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡിജനറേഷൻ തുടങ്ങിയ വിട്ടുമാറാത്ത രോഗസാധ്യതകൾ കുറയ്ക്കുന്നതിന് സഹായിക്കും. കുർക്കുമിൻ ക്യാൻസർ കോശങ്ങളുടെ വളർച്ചയെയും വ്യാപനത്തെയും തടയുന്നതിനും കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ എന്ന സംയുക്തം സന്ധിവാതം പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ട വേദന, കാഠിന്യം, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉള്ള മഞ്ഞൾ ചർമാരോഗ്യത്തിന് വളരെ സഹായകരമാണ്. ചർമ്മത്തിലെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുന്നതിനും മഞ്ഞൾ സഹായിക്കും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള പാടുകൾ, വരണ്ട ചർമം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഏറ്റവും ഫലപ്രദമായ പരിഹാരമാർഗമാണ്.
ദഹന പ്രശ്നങ്ങളെ കുറയ്ക്കാനും മഞ്ഞളിൽ അടങ്ങിയ ആന്റി ഇൻഫ്ലമെറ്ററി ഗുണങ്ങൾ സഹായിക്കും. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണ രൂപമായ അൽഷിമേഴ്സ് രോഗത്തെ ചികിത്സിക്കാൻ മഞ്ഞൾ ഉപയോഗപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. വിഷാദം പോലുള്ള അവസ്ഥകൾ ലഘൂകരിക്കാനും മഞ്ഞൾ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക