നഴ്സുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ആശുപത്രിയിൽ വെച്ച് രോഗി മരിച്ചു. യുകെയിലെ വെയിൽസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ നഴ്സിന് ജോലി നഷ്ടപ്പെട്ടു.
ഡയാലിസിസ് ചെയ്യാൻ എത്തിയിരുന്ന രോഗിയുമായി കഴിഞ്ഞ ഒരു വർഷമായി പെനലോപ്പ് വില്യംസ് എന്ന നഴ്സ് പ്രണയത്തിലായിരുന്നു. ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് അർദ്ധനഗ്നനായി രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ രോഗി കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ ഇയാൾ മരണത്തോട് മല്ലിടുകയാണെന്ന് അറിഞ്ഞിട്ടും വില്യംസ് ആംബുലൻസ് വിളിക്കാൻ തയ്യാറായില്ല. ഇവർ സഹപ്രവർത്തകരെ വിളിച്ച് വിവരമറിയിച്ചെങ്കിലും അവർ ആംബുലൻസ് വിളിക്കാൻ വില്യംസിനോട് പറഞ്ഞു. ഏറെ വൈകിയിട്ടും ഇവർ ആശുപത്രിയിൽ വിവരമറിയിക്കാതായതോടെ രോഗി മരണപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക