അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു മമ്മൂട്ടി ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക സുപരിചിതമാണ്.
ചിത്രത്തിൽ ബിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ സുമിത് നവൽ ആണ്. ഇപ്പോഴിതാ ബിഗ് ബി ഷൂട്ടിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് പറയുകയാണ് സുമിത്. ബിഗ് ബിയിൽ കാർ പൊട്ടിത്തെറിക്കുന്നൊരു രംഗം ഉണ്ട്. ഈ രംഗത്തിനിടെ നടന്ന സംഭവമാണ് സുമിത് പറയുന്നത്. കാർ പൊട്ടിത്തെറിക്കുന്നതിനിടെ മൂര്‍ച്ചയുള്ളൊരു വസ്തു തെറിച്ച് വീണെന്നും അതിൽ നിന്നും മമ്മൂക്ക രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തിലാണെന്നും സുമിത് പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക