പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി.വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പുലിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ മലയോര മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക