ഇലക്ട്രിക് വാഹനരംഗത്തെ അതി കായനായ ഇലോണ്‍ മസ്കിന്റെ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നു. ഇപ്പോഴിതാ മസ്ക് ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ നീക്കം നടത്തുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്ന് ഇലോണ്‍ മസ്ക് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതിയില്‍ ടെസ്ലയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു.
ഇന്ത്യയില്‍ തന്നെ ടെസ്ല വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിപണിയിലെ ഡിമാന്‍ഡ് വിലയിരുത്തുന്നതിനായി തങ്ങളുടെ കാറുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ആദ്യം ലക്ഷ്യമിട്ടത്. അതേസമയം തങ്ങളുടെ കാറുകള്‍ക്കും ബാറ്ററി നിര്‍മ്മാണത്തിനും സര്‍ക്കാര്‍ നല്കുന്ന സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ടെസ്ല ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി മെയ് മാസത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ല ഇന്ത്യയില്‍ എത്തുമെന്നും ഈ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്ക് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക