മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. കുഞ്ഞുങ്ങൾ മുതൽ വാർധക്യമായവർക്കു പോലും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്. ചിലർക്കിത് വലിയ പ്രശ്നം തന്നെയാകും. പലർക്കും ഇത് പതിവ് പ്രശ്നമായി മാറിയിരിക്കുന്നു. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍ എന്നിവയൊക്കെ മലബന്ധത്തിനു കാരണമാകാറുണ്ട്.
കാര്യമായ രോഗങ്ങൾ കാരണമാണ് ഈ പ്രശ്നമെങ്കിൽ ഇതിന് ചികിത്സ തേടണം. മലബന്ധ പ്രശ്നം തടയാൻ എന്തൊക്കെ ശ്രദ്ധിക്കമെന്നതാണ് താഴേ പറയുന്നത്.
ധാരാളം വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
നാരുകൾ ഉള്ള ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. തവിടു കളയാത്ത ഭക്ഷണം, നട്സ്, ഇലകൾ, കൂൺ, ഓട്സ്, പൾസസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടാതെ വ്യായാമം ചെയ്യുക. ഇത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു.
പപ്പായ, നേന്ത്രപ്പഴം, ഓറഞ്ച്, മധുര നാരങ്ങ, അവക്കാഡോ തുടങ്ങിയ പഴങ്ങളില്‍ വെള്ളം, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ദഹന രസങ്ങള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മലബന്ധത്തെ തടയും.
ചിലതരം വേദനസംഹാരികൾ അല്ലെങ്കിൽ മരുന്നുകൾ മലബന്ധം ഉണ്ടാക്കുകയും ചെയ്യും. വിറ്റാമിനുകളും ഇരുമ്പ് സപ്ലിമെന്റുകളും പോലും പ്രശ്നമുണ്ടാക്കും.
ആപ്രിക്കോട്ട്, ആല്‍മണ്ട്, വാല്‍നട്ട് തുടങ്ങിയ നട്സുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
അലസമായ ജീവിതശൈലി മലബന്ധത്തിന് വഴിയൊരുക്കും. അതിനാൽ ശാരീരിക വ്യായാമം വർധിപ്പിക്കണം. കൃത്യമായ ഒരു വ്യായാമരീതി പാലിക്കണം. നടത്തം, ജോഗിങ് പോലുള്ള വ്യായാമങ്ങൾ ശീലമാക്കാവുന്നതാണ്.
സാലഡുകള്‍, ചീര, ബ്രോക്കോളി തുടങ്ങിയ പച്ചനിറമുള്ളതും ഇലവര്‍ഗത്തില്‍ പെട്ടതുമായ പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
പ്രകൃതിദത്ത ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ആമാശയത്തിലെ ഗട്ട് ബാക്ടീരിയയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് മലബന്ധത്തിന് കാരണം. പ്രോബയോട്ടിക്സ് കഴിക്കുന്നത് വഴി ആമാശയത്തിലും കുടലുകളിലുമൊക്കെയുള്ള നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. പ്രോബയോട്ടിക് സമ്പുഷ്ടമായ യോഗര്‍ട്ട് പോലുള്ളവ ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക