സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണ കുമാർ നൽകിയ മറുപടിയാണ്. നാല് പെൺകുട്ടികളുടെ അമ്മയായ സിന്ധുവിനോട് മക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമില്ലേ എന്നായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ഒരാൾ ചോദിച്ചത്.
‘എന്തിന് ഞാൻ ദുഃഖിക്കണം. ഇത് എന്ത് ചോദ്യമാണ്. കല്യാണമല്ല ജീവിതത്തിന്റെ അവസാന ലക്ഷ്യം. ഒരു പെൺകുട്ടി ജനിച്ചാൽ അവളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതാണ് അച്ഛനമ്മമാരുടെ പ്രധാന കടമയെന്ന ചിന്ത അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹത്തിൽ ഉണ്ടായിപ്പോയി. അതുകൊണ്ടാണ് എല്ലാവരും ഈ ചോദ്യം ചോദിക്കുന്നത്. കുറച്ചു കഴിയുമ്പോൾ അത് മാറിക്കോളും.കല്യാണവും കുഞ്ഞുങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാകേണ്ടതാണ്. എന്നാൽ, അത് നടക്കേണ്ട സമയമാകുമ്പോൾ നടക്കും. അതോർത്ത് വിഷമിക്കേണ്ട കാര്യമില്ല,’ സിന്ധു മറുപടിയായി പറഞ്ഞു.
വീട്ടിൽ വിവാഹലോചനകൾ ഒന്നും വരാറില്ല. മക്കൾ കൂടി കല്യാണത്തിന് തയാറാകണം. കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അവർ അത് പറയുമായിരിക്കും. അല്ലാതെ വിവാഹത്തിനായി ഞങ്ങൾ അവരെ നിർബന്ധിക്കാറില്ല’, സിന്ധു കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക