ബെംഗളൂരു: കന്നട നടിയും നടൻ വിജയരാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദന അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
അവധിക്കാലം ചെലവഴിക്കാനായാണ് ഇവർ ബാങ്കോക്കില്‍ എത്തിയത്. ഇവിടെ വച്ച് തിങ്കളാഴ്ച രാവിലെയോടെ നെഞ്ച് വേദന അനുഭവപ്പെടുകുയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2007 ഓഗസ്റ്റ് 26നായിരുന്നു സ്പന്ദനയും വിജയരാജേന്ദ്രയും വിവാഹിതരായത്. മകന് ശൗര്യ. മൃതദേഹം നാളെ ബാംഗ്ലൂരിൽ എത്തിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക