കോന്നി: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിൽ സി.പി.ഒ ആയ പത്തനാപുരം സ്വദേശി ഷമീർ ആണു പിടിയിലായത്.
ആനന്ദപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യംചെയ്തെന്നാണ് ഇയാൾക്കെതിരായ പരാതി. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് ഷമീറിനെതിരെ പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക