ഡൽഹി: ഡൽഹി ഓർഡിനൻസ് ബില്ല് രാജ്യസഭയിൽ പാസായി. ബില്ലിനെ അനുകൂലിച്ച് 131 പേർ വോട്ട് ചെയ്തപ്പോൾ 102 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.
ഡൽഹി സർവീസ് ബിൽ സുപ്രീംകോടതി ഉത്തരവിനെ ലംഘിക്കുന്നില്ലെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഴിമതി രഹിത ഭരണം ഡൽഹിയിൽ ഉറപ്പാക്കുക എന്നതാണ് ഡൽഹി സർവീസ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികൾക്കും എഎപിക്കുമെതിരെ കടുത്ത വിമർശനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചത്. അമിത് ഷാ തന്നെയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
“അടിയന്തരാവസ്ഥ ഏർപ്പെടുത്താനോ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനോ അല്ല ഡൽഹി ഓർഡിനൻസ് ബില്ല് കൊണ്ടുവന്നത്. എന്നാൽ കോൺഗ്രസ് പാർട്ടിക്ക് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല. ആം ആദ്മിയെ തൃപ്തിപ്പെടുത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ടിയാണ് അവർ ബില്ലിനെ എതിർക്കുന്നത്” അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക