മലയാളികളുടെ വീടുകളിലും പതിവായി ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, മാംഗനീസ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിലെ കാര്‍ബോഹൈഡ്രേറ്റ് വണ്ണം കൂട്ടുമെന്ന പേടി പലര്‍ക്കുമുണ്ട്.
എന്നാല്‍ നിങ്ങൾ സ്ഥിരമായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗം ഒഴിവാക്കുകയും ചെയ്താൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകില്ല എന്നാണ് വിദഗ്ദർ പറയുന്നത്. മിതമായ അളവിൽ ഉരുളക്കിഴങ്ങ് കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ല.
ഉരുളക്കിഴങ്ങിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബറും ശരാളമുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക