ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. തലമുടിക്ക് ഉണ്ടാകുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും കാരണം വിറ്റാമിനുകളുടെ കുറവ് തന്നെയാണ്. വിറ്റാമിനുകളുടെ കുറവിൽ നിന്നും രക്ഷനേടാൻ ഇനി പറയുന്ന ജ്യൂസ് സഹായിക്കും.
ഈ ജ്യൂസ് ഉണ്ടാക്കുന്നതിനായി വിറ്റാമിനുകൾ ധാരാളമായി അടങ്ങിയ നെല്ലിക്ക ബീറ്റ്റൂട്ട് കറിവേപ്പില ഇഞ്ചി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. വിറ്റാമിൻ ബി, സി, ഇരുമ്പ്, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ ആരോഗ്യവളർച്ചയെ വേഗത്തിലാക്കും. ബീറ്റ്റൂട്ടിൽ അടങ്ങിയ വിറ്റാമിനുകളും തലമുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്.
വിറ്റാമിൻ സി, ഫോസ്ഫറസ്, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയ കറിവേപ്പില സഹായിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഇഞ്ചി. രണ്ട് നെല്ലിക്കയും രണ്ട് ബീറ്റ്റൂട്ടും ആറുമുതൽ ഇട്ടു വരെ കറിവേപ്പിലയും കുറച്ച് ഇഞ്ചിയും ഒരുമിച്ച് എടുത്ത് ഒരു ഗ്ലാസ് വെള്ളം ചേർത്ത് അടിച്ചെടുത്തത് മൂന്ന് തവണ ആഴ്ചയിൽ കുടിക്കുന്നത് തലമുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക