ഒരാളുടെ ആധാര്‍ ഉപയോഗിച്ച് അയാള്‍ അറിയാതെ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കുന്ന നടപടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. നൂറിലധികം കണക്ഷനുകള്‍ ഒരൊറ്റ ആധാറില്‍ അടുത്തിട്ടുള്ള നിരവധി സംഭവങ്ങള്‍ തമിഴ്നനാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് മാസത്തിനിടെ തമിഴ്നാട് സൈബര്‍ ക്രൈം വിങ് 25,135 സിം കാര്‍ഡുകള്‍ ഇത്തരത്തില്‍ റദ്ദാക്കി. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്തതും തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതുമായ സിം കാര്‍ഡുകളാണ് ഇങ്ങനെ കണ്ടെത്തി റദ്ദാക്കിയത്.
വിജയവാഡയില്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 658 സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. മൊബൈല്‍ സിം കാര്‍ഡുകള്‍, കടകള്‍ക്കും കിയോസ്കുകള്ക്കും വിതരണം ചെയ്തിരുന്ന ഒരാളുടെ പേരിലാണ് ഇത്രയും സിം കാര്‍ഡുകള്‍ ആക്ടീവായുള്ളതെന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക