തൃശ്ശൂരിൽ ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരായ നടപടിക്ക് പിന്നാലെ വീണ്ടും മറ്റൊരു നേതാവിനെയും നിർബന്ധിത അവധിയിൽ വിട്ടതായി വിവരം. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനോടാണ് അവധിയിൽ പോകാൻ പാർട്ടി നിർദ്ദേശിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിനാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്. വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് വൈശാഖനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പരാതി ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക