ആമസോൺ, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ക്ഷേമ നടപടികൾ നടപ്പിലാക്കാൻ പദ്ധതിയിടുന്നതായി സർക്കാരും ട്രേഡ് യൂണിയൻ ഉദ്യോഗസ്ഥരും പറഞ്ഞു.
ഇത്തരത്തിൽ ജോലി ചെയ്യുന്നവരെ സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷം അപകട ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, റിട്ടയർമെന്റ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ്.
“ഗിഗ് തൊഴിലാളികൾക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കേണ്ടത് അടിയന്തിരമാണ്,” ട്രേഡ് യൂണിയനുകൾ, ഗിഗ് പ്ലാറ്റ്ഫോമുകൾ, സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുമായുള്ള കൂടിക്കാഴ്ചകളെ ഉദ്ധരിച്ച് സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തൊഴിലുടമകളുടെ വർദ്ധിച്ചുവരുന്ന ചൂഷണം കണക്കിലെടുത്ത് ഗിഗ് തൊഴിലാളികൾക്ക് സംസ്ഥാന സംരക്ഷണം ആവശ്യമാണെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് ഗ്രൂപ്പിലെ സാമ്പത്തിക ഉദ്യോഗസ്ഥനായ അശ്വനി മഹാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക