തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈ മാസം 23ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക.
ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈക്കോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേസമയം സപ്ലൈക്കോയുടെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക