വയനാട് തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് പേര് മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നാണ് പ്രാഥമികമായി ലഭ്യമായ വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജീപ്പിൽ ഉണ്ടായിരുന്നത് 14 യാത്രക്കാരായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക