ഇന്നും നാളെയുമായി സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി 8 ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചില ജില്ലകളിൽ ഇത് 36 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും മുന്നറിയിപ്പുണ്ട്.
കൊല്ലം ജില്ലയിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്നും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക