അടിമുടി മാറ്റങ്ങളുമായി ഗൂഗിൾ സെർച്ച് സംവിധാനം. ഗൂഗിൾ സെർച്ചിനെ അടിമുടി നവീകരിക്കുന്ന എസ് ജി ഇ( സേർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് ) ഇന്ത്യയിലും അവതരിപ്പിച്ചു. എസ് ജി ഇ ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും ആക്ടിവേറ്റ് ചെയ്യുന്നവർക്ക് ഫലങ്ങൾ ജനറേറ്റീവ് എ ഐ യുടെ പിന്തുണയോടെ ലഭ്യമാവും.
ചാറ്റ് ജിപിടി പിന്തുണയോടെ ആദ്യം എ ഐ സെർച്ച് എൻജിൻ അവതരിപ്പിച്ചത് മൈക്രോസോഫ്റ്റ് ബിങ് ആണ്. യുഎസിന് പുറത്ത് ഇന്ത്യയിലും ജപ്പാനിലും ആണ് ഗൂഗിളിന്റെ എസ് ജി ഇ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ഗൂഗിൾ ഡോട്ട് കോം വെബ്സൈറ്റിൽ അല്ലെങ്കിൽ ഫോണിലെ ഗൂഗിൾ ആപ്പിൽ ഉള്ള സേർച്ച് ലാബ് ഐക്കണിൽ ക്ലിക്ക് ചെയ്ത് എസ് ജി ഇ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക