പാര്‍ട്ടിയെ നന്നാക്കാന്‍ ഉള്ള ചര്‍ച്ച വരുമ്പോള്‍ തന്റെ അഭിപ്രായം പറയുമെന്നും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂര്‍ . കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം എല്ലാവരെയും കൂട്ടാന്‍ തീരുമാനിച്ചു.
ജി 23 യിലെ പലരും പ്രവര്‍ത്തകസമിതിയില്‍ ഉണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് പിന്നാലെ ശശി തരൂര്‍ പ്രതികരിച്ചു.
രമേശ് ചെന്നിത്തലയ്ക്ക് നേതൃത്വത്തോട് എന്തെങ്കിലും പരിഭവമുള്ളതായി തന്നോട് പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തലയെ തനിക്ക് 16 വര്‍ഷമായി അറിയാം. അദ്ദേഹം ഏത് സ്ഥാനവും ചെയ്യാന്‍ കഴിവുള്ളയാളാണ്.
അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ പാര്‍ട്ടി ഉറപ്പായും സംസാരിച്ചു പരിഹരിക്കും. ആരെയും പിണക്കാനും മാറ്റിനിര്‍ത്താനും പാര്‍ട്ടിക്ക് ഒരു ആഗ്രഹവുമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക