തിരുവനന്തപുരം: ഇഡിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കി. ഇ ഡി പത്തുതവണ വിളിപ്പിച്ചാലും പോകുമെന്നും താൻ രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. മോന്സന് മാവുങ്കല്‍ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇഡിക്കുമുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണെന്ന് കെ. സുധാകരന് വ്യക്തമാക്കി. നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്ത് സർവീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് ചോദ്യം. വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നും സുധാകരന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക