തിരുവനന്തപുരം: കൊച്ചി: മോന്സന് മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്.
ഇ ഡി പത്തുതവണ വിളിപ്പിച്ചാലും പോകുമെന്നും താൻ രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിക്കുമുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്ത് സർവീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് ചോദ്യം എന്നും കെ. സുധാകരന് പറഞ്ഞു. വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക