തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ വളർച്ചയിലുടനീളം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ചില മോശം കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥി പ്രശ്നങ്ങൾ നേരിടാറുണ്ട്. ജീവിത ശൈലിഘടകങ്ങൾ, മോശം പോഷകാഹാരം,സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ആവശ്യമായതിലും അധികം ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുമ്പോൾ ഹൈപ്പർ തൈറോയ്ഡിസത്തിന് കാരണമാകും. ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
വിറ്റാമിൻ എ,സി, കെ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശീലമാക്കിയാൽ തൈറോയ്ഡ് കുറയാൻ സഹായിക്കും. ടി എസ് എച്ച് ഹോർമോണുകളും സെലീനിയവും ഉല്പാദിപ്പിക്കാൻ സഹായിക്കുന്ന മത്തി, മുട്ട, പയർ വർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്. ആന്റി ഓക്സിഡന്റുകളും ഫൈബറുകളാലും സമ്പന്നമായ ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയവയുടെ ജ്യൂസ് തൈറോയ്ഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന നല്ലൊരു ഉപാധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക