പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജ് (23) ആണ് അറസ്റ്റിലായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. പരാതിയെ തുടർന്ന് കഴക്കൂട്ടം എസ് എച്ച് ഒ ജി. അജിത് കുമാർ, എസ് ഐമാരായ ജെ എസ് മിഥുൻ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ വില്ലുപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക