കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ്പ കൺട്രോൾ ആയി ബന്ധപ്പെടേണ്ടതാണ് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് സർവെയലൻസ് ശക്തമാക്കിയിരിക്കുകയാണ് എന്നും നിപ്പ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവരുണ്ടെങ്കിൽ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ് എന്നും വീണ ജോർജ് പറഞ്ഞു. കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0495-2383100, 0495-2383101, 0495-2384100, 0495-2384101, 0495-23861100
പ്രതികരിക്കാൻ ഇവിടെ എഴുതുക