2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി നിലവിലുള്ളത് 10 ദിവസം മാത്രം. സെപ്റ്റംബർ 30 ആണ് കറൻസി മാറ്റിയെടുക്കാനുള്ള അവസാന തീയതി. വിനിമയത്തിലുള്ള 93 ശതമാനം 2000 രൂപ നോട്ടുകളും ഇതിനോടകം തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിക്കുന്നത് മെയ് 19നാണ്. മെയ് 23 മുതൽ കറൻസി മാറ്റിയെടുക്കാൻ അവസരം നൽകി. 3.5 6 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിനിമയത്തിൽ ഉണ്ടായിരുന്നതിൽ ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 3.32 ലക്ഷം കോടിയുടെ നോട്ടുകളും തിരികെ എത്തിയിട്ടുണ്ട്. 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ബാങ്കുകളിലൂടെ സാധിക്കും. പരമാവധി 10 നോട്ടുകൾ വരെ ഒരേ സമയം മാറിയെടുക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക