വീട്ടിലൊരു മനോഹരമായ കുഞ്ഞു പൂന്തോട്ടം എല്ലാവരുടെയും ആഗ്രഹമാണ്. കണ്ണിനും മനസ്സിനും മാത്രമല്ല ശാരീരികമായി വരെ അത് വലിയ ഉന്മേഷം നല്‍കും. ഒന്ന് മനസുവെച്ചാല്‍ ആര്‍ക്കും വീട്ടില്‍ നല്ലൊരു പൂന്തോട്ടം സ്വന്തമാക്കാവുന്നതാണ്. സായാഹ്നം പടര്‍ന്നിറങ്ങുന്ന വൈകുന്നേരങ്ങളിലെ പൂന്തോട്ടം വേറിട്ടൊരു കാഴ്ചയും അനുഭൂതിയുമാണ് സമ്മാനിക്കുന്നത്. മനോഹരമായ പൂന്തോട്ടം എങ്ങനെ ഒരുക്കാമെന്നതാണ് എല്ലാവരുടേയും ചിന്ത. നല്ലൊരു പൂന്തോട്ടമൊരുക്കാനും പരിപാലിക്കാനും വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്.
ആകര്‍ഷകമായ പ്ലാന്റ് പോട്ടുകളും ഫ്ളവര്‍ പോട്ടുകളും വാങ്ങാം. മെറ്റല്‍, സെറാമിക്, പ്ലാസ്റ്റിക് തുടങ്ങി വിവിധ മെറ്റീരിയലുകളിലുളള പോട്ടുകളുണ്ട്. ആകര്‍ഷകമായ ഡിസൈനുകളും നിറങ്ങളും അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പോട്ടുകള്‍ തിരഞ്ഞെടുക്കാം. ഔട്ട്ഡോര്‍, ഇന്‍ഡോര്‍, ബാല്‍ക്കണി എന്നിവിടങ്ങളിലൊക്കെ അനുയോജ്യമായ പല തരം പോട്ടുകളുണ്ട്. വീടുകളെ മനോഹരമാക്കാന്‍ പുത്തന്‍ ഉത്പന്നങ്ങളുമുണ്ട്. സ്ക്വയര്‍, ഡയമണ്ട് ആകൃതികളിലുളള പോട്ടുകള്‍, വിവിധ നിറങ്ങളിലുളള കല്ലുകള്‍, ഹാങിങ് പോട്ടുകള്‍, ട്രേകള്‍ എന്നിവ.
അതുപോലെ തന്നെ സ്ഥലപരിമിതി ഉള്ളവര്‍ക്ക് പറ്റിയതാണ് വെര്‍ട്ടിക്കല്‍ ഗാര്ഡന്. ഒരു ഷൂ ഓർഗനൈസർ മതിയാകും ചെറിയൊരു പൂന്തോട്ടം നിർമ്മിക്കാൻ. ഇത് സ്ഥലം ലാഭിക്കാനും മികച്ച പൂന്തോട്ടം ലഭിക്കാനും നിങ്ങളെ സഹായിക്കും. ഷൂ സ്പെയ്സ് കമ്പോസ്റ്റോ മണ്ണോ കൊണ്ട് നിറച്ചു നിങ്ങൾക്ക് പ്രീയപ്പെട്ട ചെടികൾ നടുക. ചെടികൾക്ക് മികച്ച സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെന്ന് കൂടി ഉറപ്പ് വരുത്തുക.
എന്നാല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ചില പരിമിതികള്‍ ഉണ്ട്. എല്ലാം ചെടികളും ഇതിന് അനുയോജ്യമല്ല. അധികം ഉയരത്തില്‍ വളരാത്ത നന്നായി ഇലകളുള്ള ചെടികളാണ് അഭികാമ്യം.മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ സാധാരണയായി കണ്ടുവരുന്നത്. സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്സ്, റിയോ, ഫിലോഡെന്‍ഡ്രോണ്‍ തുടങ്ങിയ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങിനായി ഉപയോഗിക്കുന്നു.
പഴയ ക്യാൻ ഉണ്ടെങ്കിൽ അതിനെ കളയാതെ സൂക്ഷിച്ചു വച്ചാൽ മനോഹരമായ ഹാങ്ങിങ് ഗാർഡൻ ഉണ്ടാക്കാം. ദിവസവും കുറച്ചു മണിക്കൂർ എങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടേയും വിത്തുകളും വിപണിയിലുണ്ട്. നിരവധി ഔഷധ സസ്യങ്ങളുടെ വിത്തുകളും വാങ്ങാം. മുള്‍ച്ചെടികളും പോട്ടുകളിലുളള പ്ലാസ്റ്റിക് പൂക്കളും കൊണ്ട് വീടുകളെ ആകര്‍ഷകമാക്കാം. പീസ് ലില്ലി, സ്നെയിക്ക് പ്ലാന്റ്, മണി പ്ലാന്റ്, സ്പൈഡര്‍ പ്ലാന്റ് എന്നിങ്ങനെ വിവിധ തരം ചെടികള്‍ വിപണികളില്‍ നിന്ന് വാങ്ങാം. എളുപ്പത്തില്‍ ചെടികളെ പരിപാലിക്കാന്‍ ഗാര്‍ഡനിങ് കിറ്റുകളുണ്ട്. കുട്ടികള്‍ക്കും ഇത് ഉപയോഗിക്കാം.
ചെടികള്‍ക്ക് വെളളം നല്കാന് ആവശ്യമായ ഉപകരണങ്ങളും വാങ്ങാം. വാട്ടര്‍ പമ്പ്, വാട്ടറിങ് ക്യാനുകള്‍, ഹോസ് നോസിലുകള്‍ എന്നിങ്ങനെ നിരവധി ആക്സസറീസുകള്‍ വിപണികളിലുണ്ട്. പമ്പുകളില്‍ ഓട്ടോമാറ്റിക്ക് വാട്ടര്‍ ലെവല്‍ കണ്ട്രോളറുകള് ഉപയോഗിക്കാം. പൈപ്പുകള്‍, ഹോസ് ഹാങര്‍, കണക്റ്ററുകള്‍ തുടങ്ങിയ ആക്സസറീസുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. റൊട്ടേറ്റിംഗ് സ്പ്രിംഗ്ലറുകളും ഓട്ടോമാറ്റിക് ഇറിഗേഷന്‍ ഉപകരണങ്ങളും ഉപയോഗിക്കാം. ഫെര്‍ട്ടിലൈസറുകളും സോയില്‍ മിക്സുകളും വാങ്ങാം.
ഗാര്‍ഡനിംഗ് ടൂളുകളുടെ വന്‍ ശേഖരമാണ് വിപണികളില്‍. എളുപ്പത്തില്‍ ചെടികള്‍ നടാനും ഇഷ്ടമുളള രീതിയില്‍ പൂന്തോട്ടം ഒരുക്കാനും ഗാര്‍ഡനിംഗ് ടൂളുകള്‍ സഹായകരമാണ്. ട്രോവലുകള്‍, ഗാര്ഡന് ഫോര്‍ക്സ്, സിസ്സേഴ്സ് എന്നിവയടങ്ങുന്നതാണ് ഗാര്‍ഡനിംഗ് കിറ്റുകള്‍. മണ്ണ് ഉഴുതു മറിക്കാന്‍ കള്ട്ടിവേറ്ററുകളും ടില്ലറുകളും വാങ്ങാം. പുല്ലുകള്‍ ഭംഗിയായി മുറിക്കാന്‍ ലോണ്‍ മോവറുകളും ട്രാക്ടറുകളും ഉപയോഗിക്കാം. ഓര്‍ഗാനിക് പെസ്റ്റ് കണ്ട്രോള് സ്പ്രേ, ഇന്‍സെക്റ്റ് റിപ്പല്ലന്റ് ജെല്‍, ലിസാര്‍ഡ് സ്േ്രപ എന്നിവയും ഉപയോഗിക്കാം. ഭംഗിയുളള പൂന്തോട്ടമൊരുക്കാന്‍ ആവശ്യമായ എല്ലാ ഉത്പന്നങ്ങളും വിപണികളിലുണ്ട്. കുറഞ്ഞ വിലയില്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക