അവതാരകയായി എത്തി സീരിയലുകളിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് രശ്മി ബോബന്. സംവിധായകനായ ബോബന് സാമുവലിന്റെ ഭാര്യയാണ് രശ്മി.
പരമ്പരയോടൊപ്പംതന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് രശ്മി . ഇടയ്ക്കെല്ലാം തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ച് വലിയ ശ്രദ്ധ നേടാറുമുണ്ട് താരം. ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം രശ്മി പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
‘ഇത് ആദ്യകാഴ്ചയിലെ പ്രണയമാണ്, അവസാന കാഴ്ചയിലേയും, എല്ലാ കഴിച്ചകളിലേയും’ എന്ന ക്യാപ്ഷനോടെയാണ് രശ്മി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വേഗത്തില്‍ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. മനോഹരമായ വൈറ്റ് ലൈന്ഡ് ബ്ലാക്ക് സാരിയില്‍ അതിമനോഹരിയായാണ് രശ്മിയുള്ളത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക