കോഴിക്കോട്: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലാണ് ഇയാള്‍ യുവതിക്ക് നേരെ നഗ്നത പ്രദശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്മെന്റിലാണ് സംഭവമുണ്ടായത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തിരൂരില്‍ വെച്ചാണ് വയനാട് സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക