തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ജീവിതകഥയായ ‘ഒരു സമര നൂറ്റാണ്ട്’ പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വി.എസിന്റെ നൂറാം പിറന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ചായിരുന്നു പരിപാടി.
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് കെ വി സുധാകരനാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രം മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ വിഎസിന്റെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകമെന്ന് പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങൾ അത്തരത്തിൽ ആയിരുന്നില്ലെന്നും, അവയെല്ലാം വിഎസിനെ ചില പ്രത്യേക തലത്തിൽ പ്രതിഷ്ഠിച്ചു നോക്കിക്കാണാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എട്ട് പതിനാറ്റാണ്ടിലേറെ നീളുന്ന വിഎസിന്റെ രാഷ്ട്രീയ ജീവിതമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊതുരംഗത്തുള്ളവർ 100 വയസ്സുവരെ എത്തുന്നത് ആപൂര്വതയാണ്. എല്ലാ ഘട്ടത്തിലും സജീവമായി നിൽക്കുക എന്നത് എല്ലാ ആളുകളിലും സംഭവിക്കുന്നതല്ല. വിഎസിന്റെ ജീവിതത്തിന് ഇത്തരം സവിശേഷതകളുണ്ടെന്നു പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക