ശരീരത്തിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ കൊണ്ട് വിറ്റാമിൻ ഡി യുടെ കുറവ് നമുക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും. ഏതൊക്കെയാണ് ഏതൊക്കെയാണ് ഈ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. അമിതമായ ക്ഷീണം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത് ചിലപ്പോൾ ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണമാകാം. ഊർജം ഉല്പാദിപ്പിക്കുന്നതിന് ശരീരത്തിന് വിറ്റാമിൻ ഡി ആവശ്യമായതിനാലാണ് വിറ്റാമിൻ ഡി കുറയുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നത്.
വിറ്റാമിൻ ഡി കുറവാണ് എന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ഇടവിട്ട് ഇടവിട്ട് ഉണ്ടാകുന്ന പനി. വിറ്റാമിൻ ഡി രക്തത്തിലെ കാൽസ്യത്തിന്റെ അളവ് സന്തുലിതമായി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ വിറ്റാമിൻ ഡി യുടെ കുറവ് ശരീരത്തിൽ ഉണ്ടാകുന്ന പേശി വേദന പോലുള്ളവയ്ക്ക് കാരണമായിത്തീരും.
എല്ലുകളിൽ അനുഭവപ്പെടുന്ന വേദനയും വിറ്റാമിൻ ഡി കുറയുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ശരീരത്തിൽ ഏതെങ്കിലും വിധത്തിൽ മുറിവുകളുണ്ടായാൽ അവ ഉണങ്ങാൻ കാലതാമസം നേരിടുന്നതും വിറ്റാമിൻ ഡി കുറയുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്.
ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവ് ഉണ്ടാകുമ്പോൾ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനും കാരണമാകാറുണ്ട്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും വിറ്റാമിൻ ഡി യുടെ കുറവ് കാരണമായി തീരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക