ഷഓമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണായ ഷഓമി 14 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എം.ഐ.യു.ഐ (MIUI) -യിൽ നിന്ന് മാറി പുതിയ ഹൈപ്പർ ഒ.എസുമായി എത്തുന്ന പ്രീമിയം ഷഓമി 14 സീരീസ് സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ 8 ജെൻ 3 എന്ന ഏറ്റവും കരുത്തുറ്റ ചിപ്സെറ്റുമായാണ് വരുന്നത്. ആദ്യത്തെ 8 ജെൻ 3 ചിപ് സെറ്റ് സ്മാർട്ട്ഫോൺ എന്ന റെക്കോർഡും അതോടെ ഷഓമി 14 സ്വന്തമാക്കും. ഹൈപ്പർ ഒ.എസ് ഫോൺ ഒക്ടോബർ 26-ന് ലോഞ്ച് ചെയ്യുന്നതായി കമ്പനി സ്ഥിരീകരിച്ചു.
ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വെയ്ബോയിലാണ് പുതിയ പ്രീമിയം ഫോണുകളുടെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചത്. ഫ്ലാഗ്ഷിപ്പ് ഫോണിനും പുതിയ യൂസർ ഇന്റർഫേസിനും വേണ്ടി കാത്തിരിക്കാൻ ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ ആൽവിൻ പറഞ്ഞു. പഴയ എം.ഐ.യു.ഐയിൽ നിന്ന് വലിയ മാറ്റങ്ങളായിരിക്കും പുതിയ ഹൈപ്പർ ഒ.എസിലുണ്ടാവുകയെന്ന സൂചനയും നൽകിയിട്ടുണ്ട്.
120 വാട്ട് അതിവേഗ ചാർജിങ്ങും 1 ഇഞ്ച് ടൈപ് കാമറ സെൻസറുമാണ് ഷഓമി 14-ൽ എടുത്തുപറയേണ്ട പ്രത്യേകത. ലൈകയുടെ ലെൻസായിരിക്കും പുതിയ ഫോണിൽ ഫീച്ചർ ചെയ്യുക. വെള്ളം & പൊടി പ്രതിരോധത്തിനായി IP68 പിന്തുണ, മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിനായി ഐസ്ലൂപ് ലിക്വിഡ് കൂളിങ് ടെക്നോളജി എന്നിവയും പുതിയ ഫോണിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക