ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബീറ്റ്റൂട്ട് മികച്ചതാണ്. മുഖത്തെ പാടുകൾ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നൽകാനും ബീറ്റ് റൂട്ട് സഹായിക്കും. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്റൂട്ട് ഉപയോഗിക്കാം. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്കും പിങ്ക് നിറം നൽകുന്നു.
ബീറ്റ്റൂട്ട് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കുന്നു.
ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നൽകുകയും വരണ്ട ചുണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിർജ്ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായി ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നതിനാൽ ചുണ്ടുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക