പശു വളർത്തലിൽ ശാസ്ത്രീയമായ പരിശീലനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ നവംബർ 3 മുതൽ 8 വരെ പാലക്കാട് ജില്ലയിലെ ആലത്തൂർ വാനൂരിലെ ഗവൺമെന്റ് ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് ‘ശാസ്ത്രീയ പശു വളർത്തൽ’ എന്ന വിഷയത്തിൽ നൽകുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
പരിശീലന പരിപാടിയിൽ പാലക്കാട് തൃശൂർ ജില്ലകളിലെ ക്ഷീരകർഷകർക്കാണ് അവസരം. പ്രവേശന ഫീസായി 20 രൂപയാണ് ഈടാക്കുക. ശാസ്ത്രീയമായ പശു വളർത്തലിൽ പരിശീലനം ആഗ്രഹിക്കുന്ന ക്ഷീരകർഷകർക്ക് ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവ സഹിതം പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
പരിശീലനത്തിൽ പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ റജിസ്റ്റർ ചെയ്യുന്നതിനായി dd-dtc-pkd-diary@kerala. gov.in അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിലോ 9446972314,9544554288 ഇനി ഫോൺ നമ്പറുകൾ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക