ടോവിനോ തോമസിനെ നായകനാക്കി ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടികർ തിലകത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന രംഗത്ത്. നടികർ തിലകത്തിനെതിരെ ശിവാജി ഗണേശന്റെ ആരാധക സംഘടനയാണ് മലയാള സിനിമ താര സംഘടന അമ്മയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
ഹാസ്യ ചിത്രമായി അണിയിച്ചൊരുക്കുന്ന നടികർ തിലകത്തിന് ഈ പേര് നൽകിയത് അവഹേളനം ആണെന്ന് തമിഴ് സംഘടന നൽകിയ പരാതിയിൽ പറയുന്നു. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയ സംഘടന നടികൾ തിലകം എന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനിമയുടെ ജീവശ്വാസം കൂടിയാണെന്നും വ്യക്തമാക്കി.
തമിഴ് സംഘടന നൽകിയ പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചിട്ടുണ്ട്. ടോവിനോക്ക് പുറമേ അൽത്താഫ് സലീം, സൗബിൻ ഷാഹിർ എനിവരും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സുവിൻ എസ് സോമ ശേഖരൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക