സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രിയ താരം മോഹൻലാലിന്റെ കേരളീയം സെൽഫി. കസവ് മുണ്ടും വെള്ള ഷർട്ടും ഇട്ട് പ്രിയ താരം മോഹൻലാൽ, മെഗാസ്റ്റാർ മമ്മൂട്ടി,ഉലക നായകൻ കമലഹാസൻ, പിണറായി വിജയൻ,മറ്റു മന്ത്രിമാർ, പ്രിയനായിക ശോഭന എന്നിവരെ ഒറ്റ ഫ്രെയിമിൽ ആക്കി മോഹൻലാൽ പകർത്തിയ കേരളീയം സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
മലയാളിയായതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും ഇത് തന്റെ നഗരമാണെന്നും തിരുവനന്തപുരം പോലെ പരിചിതമായ മറ്റൊരു നഗരമില്ലെന്നും തിരുവനന്തപുരത്തിന്റെ ഓരോ മുക്കും മൂലയും തനിക്ക് അറിയാം എന്നും മോഹൻലാൽ കേരളീയം വേദിയിൽ പറഞ്ഞു. കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ച് സംസ്ഥാന സർക്കാറിന്റെ കേരളീയം 2023 ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ, ശോഭന തുടങ്ങിയവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക