മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിത്തു ജോസഫ് ചിത്രം ‘നേര്’ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര റിലീസായി ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ‘നേര്’ സിനിമയുടെ റിലീസ് തീയതി മോഹൻലാൽ പുറത്തുവിട്ടത്. തന്റെ യഥാർത്ഥ ജീവിതത്തിലും ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നി സിനിമകളിലും വക്കീൽ വേഷത്തിൽ തിളങ്ങിയ ശാന്തി മായാദേവി തിരക്കഥ ഒരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.
ഒരു കോർട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രം ‘നീതി തേടുന്നു’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ മോഹൻലാൽ, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയൊരു ഹിറ്റ് തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക