സംസ്ഥാനം സ്വന്തമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലൂടെ ഹ്യൂമൻ മോണോക്ലോണൽ ആന്റി ബോഡി വികസിപ്പിക്കും എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.കേരളീയത്തിന്റെ ഭാഗമായി മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്ന ‘മഹാമാരികളെ കേരളം നേരിട്ട വിധം’ എന്ന സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെയാണ് ആരോഗ്യ മന്ത്രി ഹ്യൂമൻ മോണൽ ആന്റി ബോഡി വികസിപ്പിക്കുന്ന കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ലാബ് നെറ്റ്വർക്ക് സംവിധാനം 2024 ൽ യാഥാർത്ഥ്യമാകും എന്നും വാക്സിൻ പോളിസി സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച്, നിപ പ്രതിരോധം ,ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക