ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കെകെ ശൈലജ. പ്രതിക്കുമേല്‍ ചുമത്തിയ എല്ലാ വകുപ്പുകളിലും കുറ്റക്കാരൻ എന്ന് വിധിച്ചത് ആശ്വാസകരമെന്നു കെകെ ശൈലജ പ്രതികരിച്ചു. ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. കേസിന്റെ അന്വേഷണം വളരെ നല്ല രീതിയില്‍ നടന്നുവെന്നും പൊലീസിന്റെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക