ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് തള്ളി. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശിയായ മധുസൂദനൻ നമ്പൂതിരി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നറുക്കെടുപ്പിനായി തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടിരുന്നത് എന്ന് അദ്ദേഹം നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ഈ ഹജ്ജിയാണ് ഹൈക്കോടതിയുടെ ദേവസ്വം ബോർഡ് തള്ളിയത്.
നറുക്കെടുപ്പിൽ പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികം എന്ന അമിതയുടെ റിപ്പോർട്ട് അടക്കം പരിഗണിച്ച് നിയുക്ത മേൽശാന്തി തെരഞ്ഞെടുപ്പിൽ ഇടപെടാൻ കാരണങ്ങളിൽ നിന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക