ഇലോൺ മസ്കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്സന്റെ ‘ഇലോൺ മസ്ക്’ എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ‘ബ്ലാക്ക് സ്വാൻ’, ‘ദി റെസ്റ്റലർ’, ‘ദി വേയ്ൽ’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഡാരൻ ആരോനോഫ്സ്കിയാണ് ചിത്രമൊരുക്കുന്നത്.
മസ്കിന്റെ വ്യക്തി ജീവിതത്തിന് പുറമെ സുസ്ഥിര ഊർജ്ജം, ബഹിരാകാശ പര്യവേക്ഷണം, എഐ തുടങ്ങിയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. എ24 പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക