വയര്‍ കുറയ്ക്കാന്‍ ഏറെ പ്രയാസമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ടിലും ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിച്ച് കൊഴുപ്പ് കുറയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചെറു ചൂടുവെള്ളത്തില്‍ പച്ച വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ചെടുത്തത് ചേര്‍ത്ത് കുടിക്കാം. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഇത് സഹായിക്കും.
ചെറു ചൂടുവെള്ളത്തില്‍ പകുതി നാരങ്ങാ നീര് ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് ചതച്ചെടുത്ത വെളുത്തുള്ളിയുടെ അല്ലികള്‍ കൂടി ചേര്‍ത്ത് കഴിക്കാം. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ചെടുത്തത് ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്തതിന് ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കി കൂടിക്കുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ചെടുത്തത് ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക