ചണ്ഡീഗഢ്: പഞ്ചാബിലെ ടാണ് തരണിലും അമൃത്സറിലുമായി ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം വെള്ളിയാഴ്ച രണ്ട് ഡ്രോണുകളും 550 ഗ്രാം ഹെറോയിനും കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് സൈനികരും പഞ്ചാബ് പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് സൈനികരും പഞ്ചാബ് പോലീസും ചേര്‍ന്ന് ടാണ് തരണിലെ കലാഷ് ഹവേലിയനില്‍ തെരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ ഒരു വയലില്‍ നിന്ന് ചൈനീസ് നിര്‍മ്മിത ക്വാഡ്കോപ്ടര്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമൃത്സറില്, രത്തന്‍ ഖുര്‍ദ് ഗ്രാമത്തിന് സമീപമുള്ള വയലില്‍ നിന്ന് തകര്‍ന്ന നിലയില്‍ മറ്റൊരു ഡ്രോണും 550 ഗ്രാം ഹെറോയിന്‍ പാക്കറ്റും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക