പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിൽ ഭക്ഷണം സൗജന്യമായി നൽകിത്തുടങ്ങി. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അയ്യപ്പന്മാർക്ക് പ്രഭാതഭക്ഷണം വിളമ്പി നിർവഹിച്ചു.
രാവിലെ ആറര മുതൽ 11 വരെ ഉപ്പുമാവും, കിഴങ്ങുകറിയും, ചായയും. 12 മുതൽ ഉച്ചകഴിഞ്ഞ് നാലുവരെ പുലാവും സാലഡും അച്ചാറും ഉൾപ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ആറര മുതൽ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേർക്ക് ഭക്ഷണം നൽകാൻ കഴിയുന്നതാണ് ദേവസ്വം ബോർഡ് അന്നദാന മണ്ഡപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക