ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഭഷ്യ വിഷബാധ. താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലിൽ നിന്ന് ഷവായ് കഴിച്ച 20 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ പൂട്ടിച്ചു.
ഞായറാഴ്ച രാത്രിയാണ് ഇവർ ഷവായ് കഴിച്ചത്. ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായവർ ആശുപത്രിയിൽ എത്താൻ തുടങ്ങി. ഛർദി, വയറിളക്കം, നടുവേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ. നിരവധിപ്പേർ സമാനമായ ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയം ഉയർന്നുവന്നത്.
അതേസമയം, കഴിഞ്ഞ ദിവസം എറണാകുളത്ത് ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക