വാഷിംഗ്ടണ്‍: ചൈനയില്‍ കുട്ടികൾക്കിടയിൽ പടര്‍ന്ന് പിടിക്കുന്ന പ്രത്യേകതരം ശ്വാസകോശരോഗം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ.
വൈറ്റ് ലങ് സിൻഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലും സ്ഥിരീകരിച്ചുവെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിലെ ഒഹിയോ എന്ന സ്ഥലത്ത് ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക് സമാനമായ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കുട്ടികളും എട്ട് വയസ്സിന് താഴെയുള്ളവരാണ്. ചുമ, തുമ്മല്‍, സംസാരം, എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്.
ഡെൻമാർക്കിൽ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നും നെതർലാൻഡ്സിലും നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങൾക്കിടയാക്കുന്ന ബാക്ടീരിയൽ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക