നോർത്ത് ഇന്ത്യയിൽ ധാരാളമായി ഉപയോഗിക്കുന്ന ചീരയാണ് സ്പിനാഷ് അധവാ പാലക്ക് ചീര. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഈ ചീര വലിയ പരിചരണങ്ങളില്ലാതെ വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ്.
മറ്റ് ചീരകൾ പോലെ തന്നെ പാലക് ചീരയും വിത്തിൽ നിന്ന് വളർത്തുന്നതാണ് എപ്പോഴും നല്ലത്. വിത്ത് വിതച്ച് 5-14 ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ മുളച്ച് തുടങ്ങും.
പാലക് ചെടികൾക്ക് വളരുന്നതിന് ആഴത്തിലുള്ള ചട്ടികൾ ആവശ്യമില്ല പകരമായി വിശാലമായ പാത്രമാണ് നല്ലത്. ഗ്രോ ബാഗുകളും ഉപയോഗിക്കാവുന്നതാണ്.
ഓരോന്നിലും ഒന്നോ അല്ലെങ്കിൽ രണ്ടോ ചെടികൾ വീതം നട്ട് പിടിപ്പിക്കാം. ഇലകൾ വീതിയിൽ വളരാൻ മതിയായ ഇടം നൽകുക.
നല്ല സൂര്യപ്രകാശം ആവശ്യമില്ലാത്ത സസ്യമാണ് പാലക്. ഭാഗിക സൂര്യനിലും ഇത് നന്നായി വളരുന്നു
പത്രങ്ങളിൽ പാലക് വളർത്തുന്നതിന് നല്ല ജൈവ കമ്പോസ്റ്റ് പോട്ടിംഗ് മിശ്രിതം ഉപയോഗിക്കുന്നതാണ് നല്ലത്. നല്ല ഡ്രെയിനേഡ് ലഭിക്കുന്നതിന് മണ്ണ് പൊടിഞ്ഞതും അയഞ്ഞതുമായിരിക്കണം.
അധികം ശ്രദ്ധ ആവശ്യമില്ലാത്ത എളുപ്പത്തിൽ വളരുന്ന ചെടികളിൽ ഒന്നാണ് പാലക്. ചെടി നനയ്ക്കുമ്പോൾ, മണ്ണ് ഈർപ്പമുള്ളതാക്കുക എന്നിരുന്നാലും അധികമായി നനയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് വേര് ചീഞ്ഞ് പോകുന്നതിന് കാരണമാകുന്നു.
പോട്ടിംഗ് സമയത്ത് നൈട്രജൻ അടിസ്ഥാനമാക്കിയുള്ള വളം നൽകിക്കൊണ്ട് തുടങ്ങാം. മീൻ എമൽഷൻ, കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകവെള്ളം എന്നിവ ഉപയോഗിച്ച് ചെടിക്ക് വളം നൽകുക.
കീടങ്ങൾ
പാലകിൽ അധിക കീടങ്ങളെ ആകർഷിക്കില്ല, എന്നിരുന്നാലും സ്ലഗുകൾ, കാറ്റർ പില്ലറുകൾ തുടങ്ങിയ ഇലകളെ തിന്നുന്ന പ്രാണികളെ സൂക്ഷിക്കുന്നത് നല്ലതാണ്. അത്കൊണ്ട് തന്നെ വിളവെടുപ്പ് സമയത്ത് പ്രാണികൾ ഇല്ല എന്ന് ഉറപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക