അയൽവാസിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. യൂക്കാലിപ്റ്റസ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് ടെലിവിഷൻ താരമായ ഭൂപീന്ദർ സിംഗിനെ ബിജിനോർ പോലീസ് അറസ്റ്റ് ചെയ്തത്.
വെടിവെപ്പിനെ തുടർന്ന് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ ഭൂപീന്ദർ സിംഗ് തന്റെ ബിജിനോറിലുള്ള ഫാമിൽ വേലി കെട്ടുന്നതിനായി അടുത്തുള്ള കൃഷിഭൂമിയിലെ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്നതിനായി അയൽവാസിയായ ഗുർ ദീപ് സിഗിനോട് ആവശ്യപ്പെട്ടു.
ഇതിനെ ജോലിയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വഴക്ക് രൂക്ഷമായപ്പോൾ ഭൂപീന്ദറും സംഘവും ഗുർദ്ദീപ് സിംഗിന്റെ കുടുംബാംഗങ്ങളെ ആക്രമിക്കുകയും റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തു.
സംഭവത്തിൽ ഗുർദ്ദീപ് സിംഗിന്റെ 22 കാരനായ മകൻ ഗോവിന്ദ് കൊല്ലപ്പെടുകയും ഗുർദീപിനും ഭാര്യയ്ക്കും മറ്റൊരു മകനും പരിക്കേൽക്കുകയും ചെയ്തു. മൂവരും ഇപ്പോൾ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക