ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം രാജ്യത്ത് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
അഹമ്മദാബാദിലെ സബർമതി മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബിലുള്ള ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ ദൃശ്യങ്ങളാണ് അദ്ദേഹം എക്സിലൂടെ പങ്കുവച്ചത്. സാസ്കാരിക പൈതൃകവും തനിമയും കൈവിടാതെ ആധുനിക സൗകര്യങ്ങളോടെയാണ് റെയിൽവേ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്.
Terminal for India's first bullet train!
📍Sabarmati multimodal transport hub, Ahmedabad pic.twitter.com/HGeoBETz9x
— Ashwini Vaishnaw (मोदी का परिवार) (@AshwiniVaishnaw) December 7, 2023
ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ ടെർമിനൽ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചരിത്രത്തിലിടം നേടിയ ദണ്ഡിയാത്രയെ അവിടുത്തെ ചുവരുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക